അനുമോദന സദസ്സും പ്രതിഭകളെ ആദരിക്കലും നടത്തി

ചെങ്ങോട്ടുകാവ്: അനുമോദന സദസ്സും പ്രതിഭകളെ ആദരിക്കലും നടത്തി. ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സബ്ജില്ലാ കലാമേളയിലും, ശാസ്ത മേളയിലും, സംസ്കൃതോത്സവത്തിലും, സ്കൂൾ കലാമേളയിലും, LSS, USS ജേതാക്കളെയും മറ്റ് വൃത്യസ്ത മേഖലയിൽ വിജയം കൈവരിച്ചവരെയും ആദരിച്ചു. അനുമോദന സമ്മേളനം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ നാടക പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ തസ്ലീന നാസർ, സീനിയർ അസിസ്റ്റന്റ് സുരേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ഷംജ. വി.കെ, ജാഫർ ചേനോളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ് മിസ്ട്രസ്സ് തേജസ്വി വിജയൻ സ്വാഗതവും കലാ വിഭാഗം കൺവീനർ ധന്യ ടീച്ചർ നന്ദിയും പറഞ്ഞു.

