KOYILANDY DIARY.COM

The Perfect News Portal

നാഷണൽ മുയ് തായി ചാമ്പ്യൻ ഷിപ്പിൽ ഗോൾഡ് മെഡൽ നേടി അൻവിത എസ്. ആർ

കൊയിലാണ്ടി: നാഷണൽ മുയ് തായി (MUAY THAI) (തായ്‌ലൻഡ് ബോക്സിങ്) ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി അൻവിത. എസ്. ആർ. T.S.G.V.H.S.S ലെ (തിക്കോടി) പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയും തിക്കോടി ഗോൾഡൻ ഡ്രാഗൺ ഫിറ്റ്നസ് സെന്ററിലെ നൗഷാദ് മാസ്റ്ററുടെ ശിഷ്യയുമാണ്. മെയ്‌ 26 മുതൽ 30 വരെ ചെന്നൈയിൽ വെച്ച് നടന്ന മത്സരത്തിലാണ് മെഡൽ നേടിയത്. കേരള സ്റ്റേറ്റ് മുയ്- തായി ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡലിസ്റ്റ് കൂടിയാണ് അൻവിത.  മൂടാടി ഒന്നാം വാർഡ് പുതുവോത് ശ്രീധരൻ, രാഖി ദമ്പതികളുടെ മകളാണ്.
Share news