ഉത്തരാഖണ്ഡ് ഡെറാഡൂണില്‍ വീണ്ടും മേഘ വിസ്ഫോടനം. രണ്ട് പേരെ കാണാതായി. കടകളും വാഹനങ്ങളും ഒലിച്ചു പോയി. തംസ നദി കരകവിഞ്ഞൊഴുകുകയാണ്. സഹസ്രധാരയിൽ മണ്ണിടിച്ചിലിന് പിന്നാലെ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി വിവരം. മേഘവിസ്ഫോടനത്തിന് പിന്നാലെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.