ട്രെയിനില്‍ ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം

ട്രെയിനില്‍ ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം ബംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴായിരുന്നു സംഭവം. കൊല്ലം സ്വദേശി അശ്വിന്, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയില്‍വേ പൊലീസ് പിടികൂടി. പിടിയിലായവരില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു.

ടിക്കറ്റ് ചോദിച്ചപ്പോള്‍, ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്റെ ടോയ്ലെറ്റില് ഒളിച്ചിരിക്കുകയായിരുന്നു പ്രതികള്‍. ടിടിഇമാരായ യുപി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരാണ് ആക്രമണത്തിന് ഇരയായത്.

