KOYILANDY DIARY.COM

The Perfect News Portal

കണ്ണൂർ കോടിയേരിയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

കണ്ണൂർ കോടിയേരി മൂഴിക്കരയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. മൂഴിക്കര സ്വദേശി ഷാജി ശ്രീധരൻറെ വീട്ടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആളാപായമില്ല. ന്യൂ മാഹി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഷാജി ശ്രീധരൻ നേരത്തെ ആർഎസ്എസ് പ്രവർത്തകനായിരുന്നു. ഇപ്പോൾ സജീവ സംഘടന പ്രവർത്തനമില്ല.

വീട്ടുകാർ കിടന്നുറങ്ങിയപ്പോഴായിരുന്നു വീടിനെ നേരെ സ്ഫോടക വസ്തു എറിഞ്ഞത്. കണ്ണൂരിൽ നിന്നും ബോംബ് സ്ക്വാഡ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തിൽ ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Share news