KOYILANDY DIARY

The Perfect News Portal

മഴക്കാലപൂർവ്വ ശുചീകരണ-മാലിന്യമുക്ത രോഗ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അടിയന്തര യോഗം 14ന് നടക്കും

കൊയിലാണ്ടി: നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ -മാലിന്യമുക്ത രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി 14ന് ചൊവ്വാഴ്ച 2.30ന് ടൊൺഹാളിൽ അടിയന്തര യോഗം നടക്കുമെന്ന് ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അറിയിച്ചു.

നഗരസഭ കൗൺസിലർമാർ, മെഡിക്കൽ ഓഫീസർമാർ, വാർഡ് വികസന സമിതി കൺവീനർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വാർഡ് ശുചിത്വ സമിതി കൺവീനർമാർ, ആശാ വർക്കർമാർ, സി ഡി എസ് ഭാരവാഹികൾ, ഹരിതകർമ്മ സേന കൺസോർഷ്യം പ്രതിനിധികൾ, തൊഴിലുറപ്പ് മേറ്റുമാർ എന്നിവർ യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.