കിണറ്റിൽ വീണ 86 വയസ്സുകാരി സ്ത്രീയെ രക്ഷപ്പെടുത്തി

ഉള്ളിയേരി: കിണറ്റിൽ വീണ 86 വയസ്സുകാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഉള്ളിയേരി പഞ്ചായത്തിലെ ഉള്ളൂർ ആമ്പത്ത് മീത്തൽ എന്ന സ്ഥലത്തെ ചെട്ടിയാം കണ്ടി കണാരൻ്റെ ഭാര്യ ചിരുതയെയാണ് രക്ഷപ്പെടുത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ അബദ്ധത്തിൽ വാഴുകയായിരുന്നെന്നാണ് അറിയുന്നത്. ഇന്ന് രാവിലെ ആറുമണിയോട് കൂടിയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ നാട്ടുകാരനായ അനീഷ് (ചാത്തോത്ത് ഹൗസ്) എന്നയാൾ സ്ത്രീയെ പരിക്കുകൾ കൂടാതെ പിടിച്ചു നിൽക്കുകയായിരുന്നു.

ശേഷം ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിജിത്ത് സി ചെയർനോട്ടിന്റെ സഹായത്തോടുകൂടി കിണറ്റിൽ ഇറങ്ങുകയായിരുന്നു. ഏകദേശം 70 അടി താഴ്ചയുള്ളതും, ഒരു മീറ്റർ വെള്ളവും ആൾമറ ഇല്ലാത്തതും, ഉപയോഗശൂന്യവുമായ കിണറുമാണിത്. റെസ്ക്യൂ നെറ്റിന്റെയും സേനാംഗങ്ങളുടെ നാട്ടുകാരുടെയും സഹായത്തോടു കൂടി ചിരുതയെ സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു. ശേഷം സഹായത്തിന് ഇറങ്ങിയ അനീഷിനെയും സുരക്ഷിതമായി മുകളിൽ എത്തിച്ചു.

ഇവർക്ക് കാര്യമായി പരിക്കേൽക്കേറ്റിരുന്നില്ല. പിന്നീട് ചിരുതയെ സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേഡ് ASTO മജീദിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധി പ്രസാദ് ഇഎം, അനൂപ് എന്‍പി, ബബീഷ് പി എം, വിഷ്ണു എസ്, സജിത്ത് പി കെ, ഷാജു, ഹോം ഗാർഡ് പ്രദീപ്, രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
