KOYILANDY DIARY

The Perfect News Portal

ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പൂട്ടാന്‍ ആല്‍കോ സ്‌കാന്‍ വാന്‍

ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പൂട്ടാന്‍ ആല്‍കോ സ്‌കാന്‍ വാൻ. ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും, ഉപയോഗിച്ച ലഹരിവസ്തു എന്താണെന്നും കൃത്യമായി ആല്‍കോ സ്‌കാന്‍  കണ്ടെത്തും.

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പഴയ ബ്രീത്ത് അനലൈസര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ ഊതിയാല്‍ മണം കിട്ടാത്ത ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരുടെ  ഉമിനീര്‍ സാമ്പിളായി എടുത്ത് ഉപയോഗിച്ച ലഹരി വസ്തു എന്താണെന്ന് വേഗത്തില്‍ തിരിച്ചറിയാനുള്ള സംവിധാനമാണ് വാഹനത്തില്‍ ഒരുക്കിയിട്ടുള്ളത്. മെഡിക്കല്‍ സെൻ്ററിൽ കൊണ്ട് പോകാതെ വാനില്‍ വെച്ച് തന്നെ ഫലം അറിയാവുന്നതാണ്.

സാധാരണയായി ഊതിപ്പിടിക്കുന്ന മെഷീനുകളില്‍ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ അറിയാന്‍ സാധിക്കൂ. നിയമ നടപടികള്‍ക്കായി മെഡിക്കല്‍ പരിശോധന ആവശ്യമാണ്. മറ്റ് ലഹരിവസ്തുക്കള്‍ കണ്ടെത്താനും പ്രയാസമാണ്. ഈ കടമ്പകളൊന്നുമില്ലാതെ അപ്പോള്‍ തന്നെ പണി കൊടുക്കാവുന്ന വിധമാണ് ആല്‍കോ സ്‌കാന്‍ വാന്‍ സംവിധാനം  ഒരുക്കിയിട്ടുള്ളത്.

Advertisements