KOYILANDY DIARY

The Perfect News Portal

എ.കെ. ബാലന്റെ മുൻ അസി. പ്രൈവറ്റ് സെക്രട്ടറി കിണറ്റിൽ മരിച്ച നിലയിൽ; കഴുത്തിൽ കത്തിയും

തിരുവനന്തപുരം: മുൻമന്ത്രി എ.കെ. ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കിണറ്റിൽ മരിച്ച നിലയിൽ. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ 21 സുപ്രഭാതത്തിൽ എൻ.റാമിനെ (68) ആണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീട്ടിൽ നിന്ന് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കെ.ജി.ഒ.എ.മുൻ ജില്ലാ വൈസ് പ്രസിഡൻ്റ് കൂടിയായ എൻ.റാം ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറായിരിക്കെയാണ് 2006-2011 വർഷത്തിൽ മന്ത്രിയുടെ സ്റ്റാഫിലേക്ക് നിയമിതനായത്.