KOYILANDY DIARY.COM

The Perfect News Portal

എയര്‍ ഇന്ത്യ സമരം; കരിപ്പൂരില്‍ 6 വിമാനങ്ങള്‍ റദ്ദാക്കി

എയര്‍ ഇന്ത്യ സമരത്തെതുടർന്ന് കരിപ്പൂരില്‍ രാവിലെ എട്ടു മണി മുതലുള്ള 6 എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്നും റാസല്‍ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ആണ് റദ്ദാക്കിയത്.

നിയമവിരുദ്ധ സമരം എന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. എയര്‍ ഇന്ത്യയിലെ മാറ്റം അംഗീകരിക്കാനാവാത്ത ഒരു വിഭാഗമാണ് സമരത്തില്‍ ഉള്ളത്. സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങളാണ് നിയമവിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നത്. യാത്രക്കാര്‍ക്ക് റീഫണ്ടോ പകരം യാത്ര സംവിധാനമോ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Share news