കരിപ്പൂരിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

കരിപ്പൂരിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. മൂന്ന് സർവീസുകൾ ആണ് റദ്ദാക്കിയത്. അൽ ഐൻ, ജിദ്ധ, ദോഹാ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. 8 മണിയുടെ അൽ ഐൻ, 8.50 ന്റെ ജിദ്ദ, 9.30 ന്റെ ദോഹ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ആണ് റദ്ദാക്കിയത്. അതേസമയം നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.50 ന് മസ്ക്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനം റദ്ദ് ചെയ്തു. ഇന്ന് നെടുമ്പാശ്ശേരിയിൽ 2 വിമാനങ്ങൾ ഇതുവരെ റദ്ദാക്കിയത്.
