KOYILANDY DIARY

The Perfect News Portal

ഇന്നും വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

കണ്ണൂർ: പണിമുടക്ക് അവസാനിച്ചിട്ടും സാധാരണ നിലയിലാവാതെ എയർ ഇന്ത്യ സർവീസുകൾ. ഇന്നും വിവിധ സർവീസുകൾ റദ്ദാക്കിയതായി അറിയിപ്പുകൾ വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സ‍ർവീസുമാണ് തിങ്കളാഴ്ച രാവിലെ റദ്ദാക്കിയത്. രാവിലെ 8.35ന് പുറപ്പെടേണ്ട കൊച്ചി – ദമാം ഫ്ലൈറ്റാണ് റദാക്കിയത്.

കണ്ണൂരിൽ നിന്നും ഷാർജ, അബുദാബി സർവീസുകളാണ് റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകൾ റദ്ദാക്കി. ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്ന് മുടങ്ങി.