KOYILANDY DIARY.COM

The Perfect News Portal

അഹമ്മാദാബാദ് വിമാന ദുരന്തം; ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ കേന്ദ്രസർക്കാർ തടഞ്ഞതായി റിപ്പോർട്ട്

അഹമ്മാദാബാദ് വിമാന ദുരന്തത്തിന്റെ അന്വേഷണത്തിൽ ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ കേന്ദ്രസർക്കാർ തടഞ്ഞതായി റിപ്പോർട്ട്. ഐക്യരാഷ്ട്രസഭ വ്യോമയാന ഏജൻസിയുടെ ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയില്ല. അന്വേഷണത്തിൽ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് ഉദ്യോഗസ്ഥനെ നൽകാമെന്ന് ഐക്യരാഷ്ട്ര സഭ വ്യോമയാന ഏജൻസി കേന്ദ്ര സർക്കാരിനെ അറിയിച്ചത്.

ബ്ലാക്ക്ബോക്സ് വിവരങ്ങൾ ഉൾപ്പെടെ വിശകലനം ചെയ്യാൻ ഇന്ത്യ കാലതാമസം നേരിട്ട സാഹചര്യത്തിലാണ് അന്വേഷണത്തിനായി ഉദ്യോഗസ്ഥനെ നൽകാമെന്ന് ഐക്യരാഷ്ട്ര സഭ വ്യോമയാന ഏജൻസി കേന്ദ്ര സർക്കാറിനെ അറിയിച്ചത്. ഇന്ത്യയിലുള്ള ഉദ്യോഗസ്ഥരോട് സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ആവശ്യപ്പെടാമെന്ന എസിഎഒയുടെ നിർദേശം ഇന്ത്യ നിരസിച്ചുവെന്നാണ് വിവരം.

 

അന്വേഷണത്തിൽ പങ്കുചേരാമെന്ന ഐക്യരാഷ്ട്ര സഭയുടെ വാഗ്ദാനത്തിന് എഎഐബിയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. 2014ലെ മലേഷ്യൻ വിമാനപകടത്തിലും 2020ലെ ഉക്രേനിയൻ ജെറ്റ്ലൈനർ തകർന്നപ്പോഴും അന്വേഷണങ്ങളിൽ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. അഹമ്മദാബാദ് ദുരന്തം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബ്ലാക്ക്ബോക്‌സിൽ നിന്നും വിവരങ്ങൾ വീണ്ടെടുക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കഴിഞ്ഞത്. ജൂൺ 13 നും 16 നും കണ്ടെടുത്ത ബ്ലാക്ക് ബോക്‌സ് യൂണിറ്റുകളിലെ അന്വേഷണത്തെക്കുറിച്ചുള്ള അഭാവത്തെ സുരക്ഷാ വിദഗ്ധർ മുമ്പ് ചോദ്യം ചെയ്തിരുന്നു.

Advertisements

 

ഐക്യരാഷ്ട്ര സഭ വ്യോമയാന ഏജൻസിയുടെ സഹായം നിരസിച്ചതിൽ കേന്ദ്ര സർക്കാർ ഇതുവരെ വ്യക്തത നൽകിയിട്ടിയില്ല. യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിനും എഎഐബിക്കും പുറമേ വ്യോമയാന മന്ത്രാലയം നിയോഗിച്ച ഉന്നതതല സമിതിയുടെയും അന്വേഷണം പുരോഗമിക്കുകയാണ്.

Share news