അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്നു
കൊയിലാണ്ടി: എസ് ഡി പി ഐ ഭീകരർ കൊലചെയ്ത അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണവും പുഷ്പാർച്ചനയും കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്നു. കോഴിക്കോട് ജില്ല ട്രഷറർ വി കെ ജയൻ ഉദ്ഘാടനം ചെയ്തു. മോർച്ച കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് പ്രീജിത്ത് ടി.പി അധ്യക്ഷനായി.

ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ. എ.വി നിധിൻ, മണ്ഡലം സെക്രട്ടറി കെ കെ വൈശാഖ്, ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ ഏഴുകുടിക്കൽ, വി കെ സുധാകരൻ എന്നിവർ സംസാരിച്ചു. മണ്ഡലം ട്രഷറർ മാധവൻ ഒ, കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് രവി വല്ലത്ത്, ജന. സെക്രട്ടറി കെ പി എൽ മനോജ്, ഹരീഷ് മേലൂർ എന്നിവർ നേതൃത്വം നൽകി.

