മരളൂർ അണ്ടർപാസിലെ യാത്രാ പ്രശ്നം അദാനി പ്രതിനിധിസംഘം സ്ഥലം സന്ദർശിച്ചു

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിലെ മരളൂർ അണ്ടർ പാസിലൂടെയുള്ള യാത്രാ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് സ്ഥലം സന്ദർശിച്ച കരാർ കമ്പനിയായ അദാനി പ്രതിനിധികൾ പറഞ്ഞു. ബൈപ്പാസ് വന്നതോടെ മരളൂർ മഹദേവക്ഷേത്രത്തിലേക്കുള്ള വഴിയടഞ്ഞിരുന്നു. പ്രശ്നത്തിന് പരിഹാരമായി യാത്ര ചെയ്യാനും വെള്ളം ഒഴിഞ്ഞു പോകാനും വേണ്ടിയാണ് അണ്ടർ പാസ് നിർമ്മിച്ചത് എന്നാൽ മഴ പെയ്തതോടെ വെള്ളം കെട്ടിനിന്ന് ചെളിനിറഞ്ഞ് അണ്ടർ പാസിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
.

.
മരളൂർ ബഹുജന കൂട്ടായ്മ ചെയർമാനും നഗരസഭ കൗൺസിലറുമായ എൻ.ടി. രാജീവൻ, കൺവീനർ ഉണ്ണികൃഷ്ണൻ മരളൂർ, മണി അട്ടാളി, അഖിൽ രാജ് മരളൂർ, തങ്കമണി ചൈത്രം, അശോക് കുമാർ കുന്നോത്ത്, പി.ടി. ഷാജി, ജയഭാരതി കാഞ്ചേരി, കെ. രാമകൃഷ്ണൻ, ജയമോഹൻ കലേക്കാട്ട്, കെ.ടി.കെ. ഗംഗാധരൻ, പി.ടി. ഉണ്ണികൃഷ്ണൻ എന്നിവരുമായി പ്രശ്നം ചർച്ച ചെയ്തു. യാത്രാ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് പ്രതിനിധി ഉറപ്പു നൽകി. കമ്പനിയെ പ്രതിനിധീകരിച്ച് ഉജ്വൽകുമാർ സംസാരിച്ചു.
