നടൻ മേഘനാഥൻ (60) അന്തരിച്ചു

നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് മേഘനാഥൻ എന്ന നടൻ ശ്രദ്ധേയനായത്. മൃതദേഹം ഷൊർണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
