KOYILANDY DIARY.COM

The Perfect News Portal

അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും. മുരുക്കുംപുഴ ചെറുകായൽകര മാടൻകാവ് ക്ഷേത്രത്തിനുസമീപം പുത്തൻവീട്ടിൽ പ്രമോജ് (42) നെയാണ് ശിക്ഷിച്ചത്. അയൽവാസിയായ രാജുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഏഴാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹൻ ശിക്ഷ വിധിച്ചത്. പിഴ തുക മരിച്ച രാജുവിന്റെ ഭാര്യ സതിക്ക് നൽകാനും ഉത്തരവിൽ പറയുന്നു.

2017 ഡിസംബർ 31നാണ് സംഭവം. മുമ്പ്‌ മർദിച്ചതിന്റെ വിരോധത്തിലാണ് പ്രമോജ് രാജുവിനെ റെയിൽവേ ട്രാക്കിലിട്ട് വെട്ടി കൊലപ്പെടുത്തിയത്. പ്രതി രാജുവിന്റെ തലയ്ക്ക്‌ വെട്ടുന്നതായി കണ്ടെന്ന് സാക്ഷികൾ മൊഴി നൽകിയിരുന്നു. മംഗലപുരം പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി കെ വേണി ഹാജരായി.

 

Share news