KOYILANDY DIARY

The Perfect News Portal

മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് അപകടം; കാണാതായവരുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് അപകടം. അപകടത്തിൽ കാണാതായവരുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശികളായ സലാം (43), ഗഫൂർ (45) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇടക്കഴിയൂർ ഭാഗത്തുനിന്നും പടിഞ്ഞാറ് കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്.