KOYILANDY DIARY.COM

The Perfect News Portal

ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ പുലർച്ചെയായിരുന്നു മരണം. ശനിയാഴ്ച രാത്രി എട്ടോടെ ഠാണാ ജങ്ഷനിൽ മെറീനാ ആശുപത്രിക്ക് സമീപത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം.

സ്കൂട്ടറിലെത്തിയ ഇയാൾ കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടു. കുപ്പിയിൽ പെട്രോൾ തരില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. ജീവനക്കാരൻ മറ്റൊരു വാഹനത്തിൽ പെട്രോൾ അടിക്കാൻ നീങ്ങിയ സമയം നോക്കി അളവ്‌ തൂക്ക പാത്രത്തിലിരുന്ന പെട്രോൾ എടുത്ത്  ദേഹത്തൊഴിക്കുകയും കൈയിൽ ഉണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു. പമ്പ് ജീവനക്കാർ ഫയർ എക്സ്റ്റിംക്വിഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.

40,000 ലിറ്റർ പെട്രോൾ പമ്പിൽ സ്റ്റോക്ക് ഉണ്ടായിരുന്നു. ഇരിങ്ങാലക്കുടയിൽ നിന്നും ഫയർഫോഴ്‌സ് സംഘവും പൊലീസ് സംഘവും സ്ഥലത്തെത്തി. യുവാവിനെ സമീപത്തെ മെറീന ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.  

Advertisements
Share news