പത്തുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ

അമ്പലപ്പുഴ: പത്തുവയസുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. പുന്നപ്ര കപ്പക്കട പൊള്ളയിൽ അരുണിനെയാണ് (24) അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം. ഇവിടെ ചികിത്സയിലുള്ള അമ്മയെ പരിചരിക്കാൻ ഒപ്പമുണ്ടായിരുന്ന കുട്ടിയോടാണ് അപമര്യാദയായി പെരുമാറിയത്.

കുട്ടി നിലവിളിച്ചെത്തിയതോടെ വാർഡിലെ മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാർ ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ പൊലീസിന് കൈമാറി. അരുണിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

