KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരില്‍ യുവാവ് വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

യുവാവ് വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കണ്ണൂര്‍ ഉരുവച്ചാലില്‍ ബുധനാഴ്ച പകല്‍ രണ്ടോടെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ഇരിക്കൂര്‍ കുട്ടാവ് സ്വദേശി പട്ടേരി ജിജേഷ് (35) ആണ് കുറ്റിയാട്ടൂര്‍ സ്വദേശി പ്രവീണ (39)യെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

പ്രവീണയുടെ ഭര്‍ത്താവ് കുറ്റിയാട്ടൂര്‍ സ്വദേശി അജീഷിന്റെ വീട്ടില്‍ ഉച്ചയ്ക്ക് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് ജിജേഷ് എത്തുകയായിരുന്നു. തുടര്‍ന്ന് ഉടനെ അടുക്കളയില്‍ കയറി പ്രവീണയുടെ ദേഹത്തേക്ക് പെട്രോളോഴിച്ച് തീകൊളുത്തുകയായിരുന്നു. ആക്രമണത്തില്‍ ജിജേഷിനും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഇരുവരെയും കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു പ്രവീണയുടെ മരണം.

 

 

കണ്ണൂര്‍ എസിപി പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഇരുവരും മുന്‍പരിചയക്കാരായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണ സമയത്ത് അജീഷിന്റെ അച്ഛനും സഹോദരിയുടെ മകളും വീട്ടിലുണ്ടായിരുന്നു. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരും പിന്നാലെ പൊലീസുമെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Advertisements
Share news