തിക്കോടിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫ്രിഡ്ജ് കത്തിനശിച്ചു

തിക്കോടി: ഫ്രിഡ്ജ് കത്തിനശിച്ചു. തിക്കോടി പഞ്ചായത്തിലെ നമ്പൂരികണ്ടി മൂസ എന്നയാളുടെ വീട്ടിലെ ഫ്രിഡ്ജ് പൂർണമായും കത്തി നശിച്ചു. ഇന്നലെ രാത്രി 11.45 ഓടെയാണ് തീപിടുത്തം ഉണ്ടായത്. സമീപത്തെ ചുമരിനും വയറിങ്ങുകൾക്കും സാരമായ കേടുപാടുകൾ ഉണ്ടായി. ഉറങ്ങിക്കിടന്ന വീട്ടുകാർ ശബ്ദം കേട്ട് എഴുന്നേറ്റപ്പോഴാണ് ഫ്രിഡ്ജ് കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.

ഇതോടെ വലിയ അപകടമാണ് ഒഴിവായത്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഗ്രേഡ് എസി. ഓഫീസർ എം. മജീദിന്റെ നേതൃത്വത്തിൽ സിജിത്ത്, ബിനീഷ്, റഷീദ്, ഹോം ഗാർഡ് രാജീവ് എന്നിവർ സ്ഥലത്തെത്തി കൂടുതൽ അപകടം ഉണ്ടാവാന്‍ സാധ്യതയില്ലെന്നു ഉറപ്പ് വരുത്തി..

