കൊയിലാണ്ടി നഗരസഭ കൃഷിഭവൻ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആരംഭിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പ്രശസ്ത കർഷകൻ “ഹരിത”ത്തിൽ എ. ചന്ദ്രദാസിന് നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഇന്ദിര ടീച്ചർ, കൗൺസിലർ പ്രജിഷ എന്നിവർ പങ്കെടുത്തു.