KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ഓമശേരിയിൽ പത്തു വയസുകാരൻ മുങ്ങി മരിച്ചു

കോഴിക്കോട് ഓമശേരിയിൽ പത്തു വയസുകാരൻ മുങ്ങി മരിച്ചു. മുടൂർ സ്വദേശി മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. കനത്ത മഴയിൽ കേരളത്തിൽ വൻ തോതിൽ നാശനഷ്ടങ്ങളും അപകട മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

കനത്ത മഴയ്ക്കിടെ ഇന്നലെ മാത്രം മൂന്ന് പേർക്കാണ് കേരളത്തിൽ ജീവൻ നഷ്ടമായത്. കായംകുളത്ത് ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന് തെങ്ങ് വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം മുതലപ്പൊഴിയിൽ ശക്തമായ തിരിയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്‌സ്യ തൊഴിലാളി മരിച്ചു. കാഞ്ഞങ്ങാട് പുഴയിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു.

Share news