KOYILANDY DIARY.COM

The Perfect News Portal

മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ പ്രതിനിധികൾക്ക് പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു

കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ പഠന ക്ലാസ്സ്‌ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അകലപ്പുഴയിൽ വെച്ച് നടന്ന ക്ലാസ് സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ. എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ  ജില്ല ജോയിന്റ് സെക്രട്ടറി ടി.സി പ്രദീപൻ (വടകര) അധ്യക്ഷത വഹിച്ചു.

പഠനക്ലാസിൽ ജില്ലയിലെ കോർപറേഷൻ, മുനിസിപ്പാലിറ്റികൾ എന്നിവടങ്ങളിൽ നിന്നായി 120 ഓളം പ്രധിനിധികൾ പങ്കെടുത്തു. ചടങ്ങിൽ കെ എം സി ഇ യു ജില്ലാ പ്രസിഡണ്ടും മുൻ എംഎൽഎ കൂടിയായ കെ. ദാസൻ വിഷയാവതരണം നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി ഫൈസൽ സംഘടന കാര്യങ്ങൾ അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ കുന്നോത്ത് സ്വാഗതവും ജില്ലാ ട്രഷറർ മൈമൂന നന്ദിയും പറഞ്ഞു. 

Share news