KOYILANDY DIARY.COM

The Perfect News Portal

ദില്ലിയിലെ മഹാറാലി ബിജെപിക്കുളള ശക്തമായ മുന്നറിയിപ്പ്; മുഖ്യമന്ത്രി

ദില്ലിയിലെ മഹാറാലി ബിജെപിക്കുളള ശക്തമായ മുന്നറിയിപ്പായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ തോതിലുള്ള ജനപങ്കാളിത്തം ഉണ്ടായി. കോണ്‍ഗ്രസും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊളളണം. ബിജെപി അവര്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്നവരെ വേട്ടയാടുന്നു. കോണ്‍ഗ്രസ് ഈ വേട്ടക്കൊപ്പം നില്‍ക്കുന്നു. കെജ്രിവാളിനെതിരായ ഇഡി ഇടപെടലിന് വഴിവെച്ചത് കോണ്‍ഗ്രസ് നീക്കമായിരുന്നു. ഇഡിക്കുളള വഴി ഒരുക്കിയത് കോണ്‍ഗ്രസായിരുന്നു.

ഇപ്പോള്‍ കോണ്ഗ്രസ് സ്വീകരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമെന്നും എന്നാല്‍ മുന്‍നിലപാടുകള്‍ തെറ്റാണെന്ന് സമ്മതിക്കാന്‍ കഴിയണമെന്നും കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ വെറും കസേരയില്‍ ഇരുന്ന് പുറത്ത് കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടവരല്ല. കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് ആഘാതങ്ങള്‍ താങ്ങാനുള്ള ശേഷിയില്ല. രാജ്യതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാകണം കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ടത്.

 

മോദി സര്‍ക്കാറിന്റെ 10 വര്‍ഷത്തില്‍ എല്ലാ രീതിയിലുമുള്ള മൂല്യങ്ങള്‍ തകര്‍ക്കുന്നു. ഭരണഘടനാമൂല്യങ്ങള്‍ ഇല്ലാതാക്കുന്നു. ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നു. വര്‍ഗീയതയെ ശക്തമായി എതിര്‍ത്ത് മാത്രമേ മതനിരപേക്ഷത സംരക്ഷിക്കാനാകു. പൗരത്വ നിയമഭേദഗതി ബില്ലിന്റെ ആഘാതം വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗീയതയെ ശക്തമായി എതിര്‍ത്ത് മാത്രമേ മതനിരപേക്ഷത സംരക്ഷിക്കാനാകു.

Advertisements

 

പൗരത്വ നിയമഭേദഗതി ബില്ലിന്റെ ആഘാതം വലുതായിരിക്കും. മുസ്ലീങ്ങളെയാണ് ലക്ഷ്യമിടുന്നതെങ്കിലും എല്ലാവരെയും ബാധിക്കും. കേരളത്തില്‍ പ്രശ്‌നമില്ല. നമ്മുടെ നാട് കണ്ടിട്ട് രാജ്യം മുഴുവന്‍ അങ്ങനെയാണെന്ന് കരുതണ്ട. ഈ നിയമത്തെ പറ്റി കോണ്‍ഗ്രസിന് പ്രതികരണമില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാസ് മൗലവി കേസ് പ്രതികളെ വെറുതെ വിട്ട സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ഗൗരവമായ വിഷയമാണെന്നും അന്വേഷണം മികച്ച രീതിയിലാണ് നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

 

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികള്‍ വര്‍ഷങ്ങളോളം ജാമ്യം ലഭിക്കാതെ ജയിലിലായിരുന്നു. 85ാം ദിവസം കുറ്റപത്രം നല്‍കി. മതസ്പര്‍ദ്ധ വളര്‍ത്താനുളള കുറ്റകൃത്യമാണ് നടന്നത്. 97 സാക്ഷികള്‍, 375 രേഖകള്‍ 87 സാഹചര്യതെളിവുകള്‍ എന്നിവയെല്ലാം കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തെ പറ്റി ഒരു ഘട്ടത്തിലും ആരും ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. ഇത്രയൊക്കെ തെളിവുകള്‍ ഉണ്ടായിട്ടും വിധിന്യായം ഇങ്ങനെ വന്നത് സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടായി. റിയാസ് മൗലവിയുടെ ഘാതകര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ സര്‍ക്കാര്‍ എല്ലാനിയമ നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share news