കടമെടുപ്പ് പരിധിയിൽ കേരളത്തിൻ്റെ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഇത് വിശദമായി പരിഗണിയ്ക്കേണ്ട വിഷയമാണ്. വിപുലമായ ബഞ്ചാണ് ഉചിതം. പ്രാഥമിക വാദങ്ങളിൽ കേന്ദ്രത്തിന് മുൻതൂക്കമുണ്ട്. ഉടൻ അധിക കടം എടുക്കാനാവില്ല എന്നും കോടതി നിലപാടെടുത്തു. അഞ്ചംഗ ബെഞ്ചാവും പരിഗണിയ്ക്കുക.