KOYILANDY DIARY

The Perfect News Portal

വ്യാപാര ദ്രോഹ നടപടികൾക്കെതിരെ നിവേദനം നൽകി

കൊയിലാണ്ടി: വ്യാപാര ദ്രോഹ നടപടികൾക്കെതിരെ നിവേദനം നൽകി. കേന്ദ്ര കേരള സർക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികൾ പിൻവലിക്കുക ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ പേരിൽ കടകൾ കയറി ഫൈൻ ഈടാക്കുന്ന നടപടി പിൻവലിക്കുക. വ്യാപാര ലൈസൻസ് ഫീ തൊഴിൽ നികുതി വർദ്ധനവ് എന്നിവ പിൻവലിക്കുക. വ്യാപാര ലൈസൻസ് ഫീ പുതുക്കൽ വൈകിയാലുളള അമിത പിഴ ഈടാക്കുന്നത് നിർത്തിവെക്കുക.
വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാവുന്ന തരത്തിലുളള  തെരുവോര കച്ചവടത്തിനെതിരെ നടപടിയെടുക്കുക. റോഡ് വികസനത്തിന്റെ പേരിലും ടൗൺ വികസനത്തിൻറ പേരിലും കുടിയൊഴിക്കപ്പെട്ട വ്യാപാരികളെ പുനരധിവിസിപ്പിക്കുക ന്യൂ ബസ് സ്റ്റാൻഡിലെ കാൽനട യാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വ്യാപാരികൾക്കും ബുദ്ധിമുട്ടായി തീർന്ന ഫുട്പാത്ത് പെട്ടിക്കട കച്ചവടം പുതിയ സ്ഥലങ്ങൾ കണ്ടെത്തി പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂനിറ്റ് പ്രസിഡണ്ട് കെ. പി ശ്രീധരന്റെ നേതൃത്വത്തിൽ ഭാരവാഹികളായ ഷറഫുദ്ദീൻ ലെക്കി,ഇസ്മായിൽ ടി. പി. റിയാസ് അബൂബക്കർ, ജിഷ പി. കൗൺസിലർ, ശശി പി. വി, ബഷീർ വി. പി. സജാഷ് വി. പി. ഉഷ മനോജ്, റോസ്ബെന്നറ്റ് എന്നിവർ കൊയിലാണ്ടി മുനിസിപ്പൽ ഓഫീസ് വൈസ് ചെയർമാൻ അഡ്വ. പി. സത്യനും മുൻസിപ്പൽ സെക്രട്ടറിക്കും നിവേദനം നൽകി.