KOYILANDY DIARY.COM

The Perfect News Portal

പയ്യോളി സ്വദേശി കഞ്ചാവുമായി എക്സൈസ് പിടിയിൽ

കൊയിലാണ്ടി: പയ്യോളി സ്വദേശി കഞ്ചാവുമായി എക്സൈസ് പിടിയിൽ. പയ്യോളി തെക്കേ കാഞ്ഞിരോളി സന്തോഷാണ് അറസ്റ്റിലായത്. 50 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഒപ്പം കഞ്ചാവ് വിൽപനക്കായി ഉപയോഗിച്ച കെ. എൽ. 11 ബി.ഡി 0671 പാസഞ്ചർ വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു.

ഇൻസ്പെക്ടർ ജി. ബിന്ദുഗോപാൽ, അസിസ്റ്റൻ്റ് ഇൻസ്പെക്ടർ എ. പി ദിപീഷ്, പ്രിവൻ്റീവ് ഓഫീസർ എൻ. അജയകുമാർ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) പി. ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ജി. ആർ. രാഗേഷ് ബാബു, എ. കെ. രതീഷ്, പി. പി. ഷൈജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം. എ. ശ്രീജില എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Share news