ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ

ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ. കോഴിക്കോട്: കൊടുവള്ളി കരീറ്റിപറമ്പ് പുത്തൻ പുരക്കൽ ഹബീബ് റഹ്മാനാണ് പോലീസിൻ്റെ പിടിയിലായത്. ഫെബ്രുവരി 16 ന് കല്ലായി റോഡ് യമുന ആർക്കേഡിന് സമീപത്തു നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി 17 ന് പൂലർച്ചെ മോഷ്ടിച്ച ബൈക്കിൽ താമരശ്ശേരിയിലെത്തി സൂപ്പർമാർക്കറ്റിൻ്റെ പൂട്ട് പൊളിച്ച് കവർച്ച നടത്തുകയായിരുന്നു.

തുടർന്ന് അവിടെ നിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിൽ മായനാട് വെച്ച്
അപകടത്തിൽപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അവിടെ നിന്ന് കഴിഞ്ഞ ദിവസം ഇയാൾ രക്ഷപ്പെടുകയും തുടർന്ന് പോലീസ് അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.
Advertisements

ടൗൺ ഇൻസ്പെക്ടർ ബൈജു. കെ. ജോസ്, സബ് ഇൻസ്പെക്ടർമാരായ പി. ഷാഫി, സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ, സന്തോഷ് കുമാർ, ഷാലു, സിവിൽ പോലീസ് ഓഫീസർമാരായ കെ. ബിനുരാജ്, സുജിത്ത്കുമാർ, ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

