KOYILANDY DIARY.COM

The Perfect News Portal

4.8 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: 4.8 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ. ഒഡിഷ നയാഗ്ര സ്വദേശി ബച്ചൻ മൊഹന്തി (33) ആണ് പിടിയിലായത്. കസബ പൊലീസും ടൗൺ അസി. കമീഷണർ പി ബിജുരാജിൻറെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേർന്നാണ് പിടികൂടിയത്. മാങ്കാവ് കുറ്റിയിൽതാഴം റോഡിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നാണ്‌ ഇയാളെ പിടികൂടിയത്‌.
10 വർഷമായി മാങ്കാവിൽ താമസിച്ചുവരുന്ന ഇയാൾ ഒഡിഷയിൽനിന്ന് കുറഞ്ഞ വിലയ്‌ക്ക് കഞ്ചാവ് എത്തിച്ചാണ്‌ വിൽപ്പന നടത്തുന്നത്‌. കസബ എസ്ഐ അബ്ദുൾ റസാഖ്, എസ്‌സിപിഒമാരായ പി സജേഷ് കുമാർ, രാജീവ് കുമാർ പാലത്ത്, പി എം രതീഷ്, പി സുധർമൻ, സിപിഒ പി എം ഷിബു, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത് എന്നിവരായിരുന്നു അന്വേഷക സംഘത്തിലുണ്ടായിരുന്നത്.

 

Share news