സപ്ലേക്കോ സൂപ്പർ മാർക്കറ്റിൽ മദ്യം വിൽപ്പന നടത്താനുള്ള നീക്കം ഉപേക്ഷിക്കണം; അഡ്വ. കെ പ്രവീൺ കുമാർ
കൊയിലാണ്ടി: സപ്ലേക്കോ സൂപ്പർ മാർക്കറ്റ് വഴി മദ്യം വിൽപ്പന നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സപ്ലെസ് ഡിപ്പോക്ക് മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാവേലി സ്റ്റോറിലെ സബ്സിഡി നിരക്കിലുളള നിത്യോപയോഗ സാധനങ്ങളുടെ വിതരണം പുനസ്ഥാപിക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർമാരായ മഠത്തിൽ നാണു, പി രത്നവല്ലി, ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ വി ടി സുരേന്ദ്രൻ, കെ വി ശോഭന, ഇ എം ശ്രീനിവാസൻ, മനോജ് പയറ്റുവളപ്പിൽ, യു കെ രാജൻ, തൻഹീർ കൊല്ലം എന്നിവർ സംസാരിച്ചു.
