KOYILANDY DIARY.COM

The Perfect News Portal

മാറുന്ന വായന – സാംസ്കാരിക മാനങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

കൊയിലാണ്ടി: വീവൺ ലൈബ്രറി & കലാസമിതി കൊടക്കാട്ടുംമുറി വായനാ വാരാഘോഷത്തിന്റെ ഭാഗമായി മാറുന്ന വായന – സാംസ്കാരിക മാനങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ് മത്സര വിജയികൾക്കുo, വായന ദിനത്തിൽ നടത്തിയ ക്വിസ് മത്സരവിജയികൾക്കും, LSS, USS, SSLC, +2 ഉന്നത വിജയികൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.

ഡോ. മോഹനൻ നടുവത്തൂർ, വി. രമേശൻ മാസ്റ്റർ എന്നിവർ ഉപഹാര സമർപ്പണം നടത്തി. മാറുന്ന വായന – സാംസ്കാരിക മാനങ്ങൾ എന്ന വിഷയത്തിൽ. ഷാജി വലിയാട്ടിൽ (അസി. ലൈബ്രേറിയൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി) പ്രഭാഷണം നടത്തി. സുനിൽ. ടി അധ്യക്ഷത വഹിച്ചു. വിനിഷ്. കെ സ്വാഗതവും  തുഷാര സുനിൽ നന്ദിയും പറഞ്ഞു.

Share news