KOYILANDY DIARY

The Perfect News Portal

കൊച്ചിയില്‍ കൂറ്റന്‍ സ്രാവ് വലയില്‍ കുടുങ്ങി

കൊച്ചിയില്‍ കൂറ്റന്‍ സ്രാവ് വലയില്‍ കുടുങ്ങി. വൈപ്പിനില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിലാണ് സ്രാവ് കുടുങ്ങിയത്. സ്രാവിന് ആയിരത്തിലധികം കിലോ തൂക്കം വരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സംരക്ഷിത വിഭാഗത്തില്‍പ്പെട്ട സ്രാവായതിനാല്‍ വലയില്‍ കുടങ്ങിയ ഭീമനെ വീണ്ടും കടലിലേയ്ക്ക് ഒഴുക്കിവിട്ടു.