‘ഓർമയിലൊരു പൂക്കാലം’ പ്രകാശനം ചെയ്തു

.
കൊയിലാണ്ടി: ആർ കെ മാധവൻ നായർ എഴുതിയ പ്രഥമ പുസ്തകം ‘ഓർമയിലൊരു പൂക്കാലം’ പി. പി ശ്രീധരനുണ്ണി ഡോ. പീയൂഷ് നമ്പൂതിരിപ്പാടിനു നൽകി പ്രകാശനം ചെയ്തു. മേപ്പയൂർ കൈരളി കലാസാംസ്കാരിക വേദി ഒരുക്കിയ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.

ബഹുമുഖ പ്രതിഭയായ മാധവൻ മാസ്റ്റർ കലാസാഹിത്യരംഗങ്ങളിൽ ഇനിയുമേറെ സംഭാവനകൾ സമൂഹത്തിന് നൽകാൻ ഉണ്ടെന്ന് പി. പി ശ്രീധരനുണ്ണി പറഞ്ഞു. മാധവൻ മാസ്റ്റർ വരച്ച അറുപതിലധികം ചിത്രങ്ങളുടെ പ്രദർശനം സത്യൻ മേപ്പയൂർ ഉദ്ഘാടനം ചെയ്തു.

ആർ കെ ഇരവിൽ ആമുഖഭാഷണവും ആനന്ദൻ കെ. വി പുസ്തക പരിചയവും നടത്തി. ആനന്ദകിഷോർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. എം. എം. കരുണാകരൻ മാസ്റ്റർ, എം.പി രാജൻ മാസ്റ്റർ, ചോതയോത്ത് പങ്കജാക്ഷൻ മാസ്റ്റർ, പുസ്തകത്തിൻ്റെ പ്രാസധകരായ പീപ്പിൾസ് റിവ്യൂ എഡിറ്റർ നിസാർ, രമേശ് ചന്ദ്ര എന്നിവർ ആശംസകൾ നേർന്നു. ബി വിനോദ് കുമാർ സ്വാഗതവും സൂരജ് എസ്.എൻ നന്ദിയും പറഞ്ഞു.
