KOYILANDY DIARY.COM

The Perfect News Portal

നിലമ്പൂരിൽ അഞ്ചം​ഗ കുടുംബം ഒഴുക്കിൽപെട്ടു; 2 പേരെ കാണാതായി

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലത്ത് കുതിര പുഴയില്‍ അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു. 12 കാരിയേയും മുത്തശ്ശിയേയും കാണാതായി. പുലര്‍ച്ചെയായിരുന്നു സംഭവം. അമ്മയും മൂന്ന് മക്കളും മുത്തശ്ശിയുമുള്‍പെടുന്ന അഞ്ചംഗ കുടുംബം അമരമ്പലം സൗത്ത് ശിവക്ഷേത്ര കടവിൽ ഇറങ്ങുകയായിരുന്നു.

ഒഴുക്കിൽനിന്ന് രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഇവരുടെ അമ്മയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താനുള്ളത്. പുലർച്ചെ മൂന്ന് മണിയോടെയാണ് ഒഴുക്കിൽപെട്ടത്.

അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്ന് സംശയിക്കുന്നു. കാണാതായവർക്കായി ഫയര്‍ഫോഴ്‌സും നാട്ടുകാരും സന്നദ്ധ സംഘടനകളും സ്ഥലത്ത് തിരച്ചിൽ തുടരുന്നു.  മഴ ശക്തമായതിനാൽ കുതിരപ്പുഴയിൽ ഒഴുക്ക് ശക്തമാണ്.
 

Advertisements
Share news