KOYILANDY DIARY.COM

The Perfect News Portal

വ്യാജ രേഖ സമർപ്പിച്ചത് സുഹൃത്തിനെ മറികടക്കാൻ; കെ. വിദ്യയുടെ നിര്‍ണായക മൊഴി

അധ്യാപക നിയമനത്തിന് കെ. വിദ്യ വ്യാജ രേഖ സമർപ്പിച്ചത് സുഹൃത്തിനെ മറികടക്കാനെന്ന് മൊഴി. കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശിക്കാണെന്നാണ് മൊഴി. മാതമംഗലം സ്വദേശി കെ. രസിതയും വിദ്യയും മൂന്ന് വര്‍ഷമായി സുഹൃത്തുക്കളാണ്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ കെ. വിദ്യയുടെ സീനിയറായിരുന്നു രസിത.

2021യില്‍ കരിന്തളം കോളജില്‍ ഇരുവരും അഭിമുഖത്തിനെത്തിയത് ഒരുമിച്ചാണ്. കരിന്തളത്ത് രസിത അഭിമുഖത്തിന് എത്തുമെന്ന് അറിഞ്ഞതിനാല്‍ വ്യാജരേഖ ചമച്ചു. സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ഫോണ്‍ തകരാര്‍ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ നീലേശ്വരം പൊലീസില്‍ മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടേയും സഹായമില്ലെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് സമ്മതിച്ചു.

Share news