KOYILANDY DIARY.COM

The Perfect News Portal

”നൂറ് സിംഹാസനങ്ങൾ ” നോവൽ അറുവയിൽ ഗ്രന്ഥാലയത്തിൽ ചർച്ച സംഘടിപ്പിച്ചു

പയ്യോളി: ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രം അറുവയിൽ ദാമോദരൻ സ്മാരക ഗ്രന്ഥാലയം പുസ്തകം ചർച്ച സംഘടിപ്പിച്ചു. ജയമോഹന്‍ രചിച്ച “നൂറ് സിംഹാസനങ്ങൾ” എന്ന നോവലാണ് ചർച്ച ചെയ്യപ്പെട്ടത്. ഒ. എൻ സുജീഷ് പുസ്തക പരിചയം നടത്തി. രേഷ്മ കെ. ടി മോഡറേറ്ററായി. രത്നാകരൻ പടന്നയിൽ അധ്യക്ഷത വഹിച്ചു. പി കെ ശ്രീധരൻ, എ. കെ നാണു, ബൈജു ഇരിങ്ങൽ, ലിനീഷ് ഇ.കെ, സുജിത്ത് ഇ, പ്രകാശൻ ടി.വി, രാമകൃഷ്ണൻ എ, അഭിലാഷ് കെ. കെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുനിൽ കുമാർ ചാത്തോത്ത് സ്വാഗതവും രമേശൻ ടി നന്ദിയും പറഞ്ഞു.
Share news