KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ ഭിന്നശേഷിക്കാരനെ അടിച്ചുകൊന്നു; സഹോദരീപുത്രൻ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ ഉദയ​ഗിരി ആലക്കോട് ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചുകൊലപ്പെടുത്തി. സംഭവത്തിൽ സഹോദരീപുത്രനെ അറസ്റ്റ് ചെയ്തു. തുമരക്കാട്ടെ കുമ്പുങ്കൽ ദേവസ്യയെയാണ്‌ (തങ്കച്ചൻ – 76) മരിച്ച നിലയിൽ കണ്ടെത്തിയത്. തളർവാതംവന്ന് ഇരു കാലുകൾക്കും സ്വാധീനമില്ലാതെ കഴിയുകയായിരുന്നു.

Advertisements

വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിലാണ് തങ്കച്ചനെ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് മുക്കോലയിൽ താമസിക്കുന്ന ഷൈൻ മോനെ ആലക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെത്തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നി​ഗമനം.

Advertisements