കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കുറ്റിക്കാട്ടൂരിൽ ക്വാട്ടേഴ്‌സിന് മുകളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഹൈ ടെൻഷൻ ടവർ ലൈനിൽ നിന്നും ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുബാസിന്റെയും റോസിനയുടെയും മകൻ മാലിക് റംസാനാണ് (12) മരിച്ചത്. സഹോദരങ്ങൾ: മാലിക് റിസ്‌വാൻ, ആയിഷ ദുവാ റീം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കളിക്കുന്നതിനിടെ കുട്ടിക്ക് ടവർ ലൈനിൽ നിന്ന് ഷോക്കേറ്റത്. ഒപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി ബഹളം വെച്ചപ്പോഴാണ് വീട്ടുകാർ അപകടവിവരം അറിയുന്നത്. ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ടറസിൽ വീണു കിടക്കുകയായിരുന്ന കുട്ടിയെ ഉടൻ മെഡിക്കൽ കേളേജിൽ എത്തിക്കുകയായിരുന്നു.

