KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. 4 പേർക്ക് പരിക്ക്

ദേശീയപാത ചെങ്ങോട്ടുകാവിൽ കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. 4 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നു പുലർച്ചെ 4 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിച്ചു. കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മിനിലോറിയുടെ ഡീസൽ ടാങ്കിന് ഇടിക്കുകയായിരുന്നു.

 വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും റോഡിൽ പരന്നൊഴുകിയ ഓയിലും ഡീസലും വെള്ളം പമ്പ് ചെയ്ത് നീക്കി, SFRO in ചാർജ് ഫയർ ആൻഡ് റസ്ക്യു  ഓഫീസർ നിധിപ്രസാദ്  ഇ എം ന്റെ നേതൃത്തത്തിൽ ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ സിജിത്ത് സി, ബബീഷ് പിഎം, സനല്‍ രാജ് കെ എം, മനോജ് പി വി, ഹോം ഗാർഡ് ഓം പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.