ആൽമരത്തിന്റെ കൊമ്പ് പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു

കൊയിലാണ്ടി ദേശീയപാതയിൽ ആൽമരത്തിന്റെ കൊമ്പ് പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്സി ഫർണിച്ചർ ഷോപ്പിനു മുൻവശത്തെ ആൽമരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടിവീണത്. വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തുകയും മരക്കൊമ്പ് മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് ബി കെയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ സുകേഷ് കെ ബി, അനൂപ് എൻ പി, ഷാജു കെ, പ്രതീഷ് എന്നിവർ പ്രവർത്തിയിൽ ഏർപ്പെട്ടു.
