പുസ്തക പ്രകാശനവും സാംസ്കാരിക സായാഹ്നവും സംഘടിപ്പിച്ചു

ചേമഞ്ചേരി: അനിൽ കാഞ്ഞിലശ്ശേരിയുടെ രണ്ടാമത്തെ പുസ്തകം വേട്ടക്കാരനും നക്ഷത്രങ്ങളും പുറത്തിറങ്ങി. പുസ്തകത്തിൻ്റെ പ്രകാശനവും സാംസ്കാരിക സായാഹ്നവും പ്രസിദ്ധ കഥാകൃത്ത് പി. കെ. പാറക്കടവ് പുസ്തകത്തിന്റെ ആദ്യ പ്രതി കന്മന ശ്രീധരൻ മാസ്റ്റർക്ക് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. ഡോ. സിജു. കെ.വി പുസ്തകം പരിചയപ്പെടുത്തി. ഒ.പി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, കന്മന ശ്രീധരൻ, കെ. ഭാസ്കരൻ മാസ്റ്റർ, യു.കെ. രാഘവൻ, ഡോ. എൻ.വി. സദാനന്ദൻ, ആർടിസ്റ്റ് സുരേഷ് ഉണ്ണി, സൗദാമിനി ടീച്ചർ, ഗ്രന്ഥകർത്താവ് അനിൽ കാഞ്ഞിലശ്ശേരി എന്നിവർ സംസാരിച്ചു.
