നരിക്കുനിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറിൽ മൃതദേഹം കണ്ടെത്തി.
നരിക്കുനിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട്: പന്നിക്കോട്ടൂർ വീട്ടിൽ മുഹമ്മദിൻ്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയ്യാട് കുണ്ടായി മീത്തോറച്ചാലിൽ അൽ-അമീൻ (22) ആണ് മരിച്ചത്. രാവിലെ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കിണർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് കൊടുവള്ളി പൊലീസിനെയും നരിക്കുനി അഗ്നിരക്ഷാ സേനയെയും വിവരം അറിയിക്കുകയും ഇരുവരും സ്ഥലത്തെത്തി കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.

