ലോറിക്കടിയിലേക്ക് വീണ് 7 വയസ്സുകാരന് ദാരുണാന്ത്യം

തൃശൂർ: ലോറിക്കടിയിലേക്ക് വീണ് 7 വയസ്സുകാരന് ദാരുണാന്ത്യം.. പെരിഞ്ഞനത്ത് അമ്മക്കൊപ്പം സ്കൂട്ടറിൽ പോകവെയാണ് മറ്റൊരു വാഹനമിടിച്ച് ലോറിക്കടിയിലേക്ക് വീണ് ഏഴ് വയസുകാരൻ ദാരുണമായി മരണപ്പെട്ടത്. പെരിഞ്ഞനം വെസ്റ്റ് സുജിത്ത് ജംഗ്ഷന് സമീപം പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത് ആണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്നരയോടെ പെരിഞ്ഞനം സെന്ററിൽ ദേശീയ പാതയിലായിരുന്നു അപകടം. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കുട്ടി കണ്ടെയ്നറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

