KOYILANDY DIARY

The Perfect News Portal

24 മണിക്കൂർ സേവനവുമായി കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയർ

കൊയിലാണ്ടി: . നെസ്റ്റ് കൊയിലാണ്ടിയുടെ ഹോം കെയർ ടീം 24 മണിക്കൂറും ഇനി പ്രവർത്തന സജ്ജമായുണ്ടാവും. 24 മണിക്കൂർ ഹോം കെയർ സർവീസിന്റെ പ്രഖ്യാപനം കെ. ദാസൻ എം.എൽ.എ. നിർവഹിച്ചു. കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. മാറാരോഗങ്ങൾ ബാധിച്ചു രോഗക്കിടക്കയിൽ വീണുപോയ രോഗികളെ സഹായിക്കാൻ ഇരുപത്തി നാല് മണിക്കൂർ സേവനവുമായാണ് നെസ്റ്റ് രംഗത്ത് വന്നിരിക്കുന്നത്. നഗരസഭാ ചെയർപേഴ്‌സൺ കെ.പി. സുധ മുഖ്യ പ്രഭാഷണം നടത്തി.

നെസ്റ്റ് ജനറൽ സെക്രട്ടറി ടി.കെ. യൂനുസ്, ഡോ. സുരേഷ്, സി.പി. ഷിഹാബ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗോപാലൻ നായർ, പയ്യോളി നഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ, ചെങ്ങോട്ട്കാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ ബീന, നഗരസഭാ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ പി. പ്രജില, കൗൺസിലർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, എ. അസീസ്, ടി.വി. അബ്ദുൽ ഖാദർ, നെസ്റ്റ് ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി, ഡോ. ഫർസാന, കെ. അബ്ദുറഹ്‌മാൻ എന്നിവർ സംസാരിച്ചു. ഹാജി പി. ഉസ്മാനെ ആദരിച്ചു.

കൊയിലാണ്ടി, പയ്യോളി മുനിസിപ്പാലിറ്റികൾ, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, ഉള്ളിയേരി, അരിക്കുളം, കീഴരിയൂർ, മേപ്പയ്യൂർ, തുറയൂർ, തിക്കോടി, മൂടാടി ഗ്രാമപ്പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലെ പാലിയേറ്റീവ്‌കെയർ ക്ലിനിക്കുകളിലോ സന്നദ്ധ സംഘടനാ പാലിയേറ്റീവ് ക്ലിനിക്കുകളിലോ രജിസ്റ്റർ ചെയ്ത കിടപ്പുരോഗികൾക്കാണ് 24 മണിക്കൂർ ഹോംകെയർ സൗകര്യം ലഭ്യമാവുകയെന്ന് ഭാരവാഹികൾ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *