KOYILANDY DIARY.COM

The Perfect News Portal

ലോക ജല ദിനാചരണത്തിന്റെ ഭാഗമായി അഴിയൂരിൽ തോട് ശുചീകരിച്ചു

വടകര: ലോക ജലദിനത്തില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ കൈവയല്‍ പനാട തോട് ശുചീകരിച്ച്‌ ജലമൊഴുക്കിന് സുഗമ വഴിയൊരുക്കി. 600 മീറ്റര്‍ നീളത്തില്‍ സ്ഥിതിചെയ്യുന്ന തോട് കൈവയലില്‍ നിന്ന് മാഹി പുഴയില്‍ എത്തിച്ചേരുന്നതാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് ശുചീകരണം നടത്തിയത്. ഹരിത കേരള മിഷന്റെ ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ശുചീകരണം നടത്തിയത്. ചളി നീക്കംചെയ്തു, പ്ലാസ്റ്റിക്കുകള്‍ വൃത്തിയാക്കി ശേഖരിച്ചു. ശുചീകരണത്തിൻ്റെ ഭാഗമായി വെള്ളത്തിൻ്റെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുകയും ചുറ്റുവട്ടത്തുള്ള കാടുകള്‍ വെട്ടിവൃത്തിയാക്കുകയും ചെയ്തു. 

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിഷ ആനന്ദസദനം, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹരിത കേരള മിഷന്‍ റിസോഴ്സ് പേഴ്സണ്‍ പി. ഷംന, തൊഴിലുറപ്പ് മേറ്റ് പി. റീന, കുടുംബശ്രീ പ്രവര്‍ത്തകരായ പി.എ.പി രതി, കെ. അസ്മ, വാര്‍ഡ് വികസന സമിതി അംഗങ്ങളായ കടവില്‍ അബൂബക്കര്‍, കെ ശ്രീജേഷ്കുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. എണ്‍പതില്‍പരം സ്ത്രീകള്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *