മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് ശ്വാസം മുട്ടിച്ച് കൊന്നു
കുണ്ടറ: മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാവ് ശ്വാസം മുട്ടിച്ച് കൊന്നു. ചിറ്റുമലയില്‍ ആയുര്‍വേദ ക്ലിനിക് നടത്തുന്ന പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിൻ്റെ മൂന്നരമാസം പ്രായമുള്ള മകള്‍ അനൂപയാണ് മരിച്ചത്. ബബൂലിൻ്റെ ഭാര്യ ദിവ്യയെ (25) കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദിവ്യയുടെ പിതാവ് ഓട്ടോറിക്ഷാ തൊഴിലാളിയായ ജോണി സെബാസ്റ്റ്യന്‍ വൈകീട്ട് വീട്ടിലെത്തി വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും ഏറെനേരം ദിവ്യ തുറന്നില്ല. ഒടുവില്‍ വാതില്‍ തുറന്ന ദിവ്യയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജോണി കുഞ്ഞിനെ എടുത്ത് പരിശോധിച്ചപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉടന്‍ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


പ്രസവത്തെത്തുടര്‍ന്ന് ദിവ്യ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. കുഞ്ഞിെന്റ നൂലുകെട്ട് ദിവസം ഇവര്‍ കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതായും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന്, മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.

