KOYILANDY DIARY

The Perfect News Portal

എല്‍.ഡി.എഫിൻ്റെ തുടര്‍ഭരണമാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്: എ. വിജയരാഘവന്‍

തിരുവനന്തപുരം: എല്‍ഡിഎഫിൻ്റെ തുടര്‍ഭരണമാണ് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതയുള്ള എ. വിജയരാഘവന്‍. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ചേര്‍ത്ത് പിടിച്ച സര്‍ക്കാരാണ് എല്‍ഡിഎഫിന്റേത്. അഞ്ച് വര്‍ഷക്കാലം ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തി. സമാധാന അന്തരീക്ഷം നഷ്ടപ്പെടാതെ നാടിനെ. ബിജെപി കോണ്‍ഗ്രസ് രാഷ്ട്രീയങ്ങള്‍ക്കെതിരായ ബദല്‍ നയമാണ് എല്‍ഡിഎഫ് നടപ്പിലാക്കിയത്. സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

പൊതുമേഖലയെ ശക്തിപ്പെടുത്തി, വിലക്കയറ്റം തടഞ്ഞു, റേഷന്‍കടകള്‍ വഴി അവശ്യസാധനങ്ങള്‍ മുടക്കമില്ലാതെ വിതരണം ചെയ്തു. അസാധ്യമെന്ന് അരുതി നടപ്പാക്കാതിരുന്ന പദ്ധതികള്‍ കേരളം അഞ്ച് വര്‍ഷം നല്ല നിലയില്‍ നടപ്പാക്കി. കോഴ കൊടുക്കാതെ കാര്യങ്ങള്‍ നടക്കുന്ന സ്ഥിതി കേരളത്തില്‍ ഉണ്ടായി. ലൈഫ് പദ്ധത വഴി രണ്ടര ലക്ഷം വീടുകള്‍ നല്‍കാനായി. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള വിപുലമായ പദ്ധതികളാണ് ഇടതുപക്ഷം മുന്നോട്ട് വയ്ക്കുക.

ഇടതുപക്ഷ തുടര്‍ഭരണം വരവതിരിക്കാനുള്ള കുല്‍സിത പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപിയും കേണ്‍ഗ്രസും ശ്രമിക്കുന്നു. മുഖ്യമന്ത്രിയെയും മന്ത്രിമാരുടെ കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി ഉന്നതതല ഗൂഢാലോചന നടത്തുകയാണ്. അമിത ഷായുടെ തിരുവനന്തപുരം പ്രസംഗം അതിന് അടിവരയിടുന്നു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ വനിതയെ കസ്റ്റഡിയില്‍ പീഡിപ്പിച്ചതും, മാപ്പ്സാക്ഷിയാക്കാമെന്ന് പറഞ്ഞതും പുറത്തുവന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാന്‍ ഭീഷണിപ്പെടുത്തിയെന്നത് പൊലീസ് ഉദ്യോഗസ്ഥ തന്നെ മൊഴിനല്‍കി.

Advertisements

എല്‍ഡിഎഫ് തുടര്‍ഭരണം തടയാമെന്നത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വ്യാമോഹം മാത്രമാണ്. അവര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടും. ബിജെപിക്ക് ആകെയുള്ള ഒരു സീറ്റും നഷ്ടപ്പെടും. സാമൂഹ്യമൈത്രി ആഗ്രഹിക്കുന്ന ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമായിരിക്കും. നല്ല രീതിയിലാണ് സീറ്റ് വിഭജനം നടന്നതെന്നും പുതുതായി വന്ന കേരളാ കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മികച്ച രീതിയില്‍ സഹകരിച്ച്‌ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. അവര്‍ക്ക് കൂടി സീറ്റ് കൊടുക്കേണ്ടി വരും. അതിനാല്‍ മറ്റ് ഘടകകക്ഷികള്‍ക്ക് സീറ്റ് നഷ്ടപ്പെടുത്തേണ്ടിയും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നു. അഞ്ച് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പടെ ഏഴ് സീറ്റുകള്‍ മറ്റ് ഘടകകക്ഷികള്‍ക്കായി സിപിഐ എം വിട്ടു നല്‍കി. പൊതുവില്‍ സീറ്റ് വിഭജനം നല്ല രീതിയിലാണ് എല്‍ഡിഎഫ് പൂര്‍ത്തിയാക്കിയതെന്നും വിജയരാഘവന്‍ പറഞ്ഞു.

പാര്‍ലമെന്ററി പ്രവര്‍ത്തനവും സംഘടനാപ്രവര്‍ത്തനവും പ്രധാനമാണ്. രണ്ട് തവണ വിജയിച്ചവരെ മാറ്റി നിര്‍ത്തുന്നത് ഒഴിവാക്കലല്ല, പുതിയവര്‍ക്ക് അവസരം നല്‍കലാണ്. ചിലരെ ഒഴിവാക്കിയെന്ന് ബോധപൂര്‍വം പ്രചാരണം നടത്തുന്നുണ്ട്. ഇത് ജനം നിരാകരിക്കും. വിദ്യാര്‍ത്ഥി, യുവജനപ്രസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഈ സംഘടനകളില്‍ നിന്ന് 13 പേര്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, എം എം മണി എന്നിവരും, സംഘടനാരംഗത്ത് നിന്ന് എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിങ്ങനെയും എട്ട് പേര്‍ മത്സരിക്കുന്നു.

ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍. 30 വയസ്സ് വരെയുള്ള നാല് പേര്‍, 30-40നും ഇടയില്‍ പ്രായമുള്ള 8 പേരുണ്ട്, 40-50 വയസ്സ് പ്രായമുള്ള- 13 പേര്‍, 50-60- ന് മേല്‍ പ്രായമുള്ള 31 പേര്‍ മത്സരിക്കുന്നു, 60-ന് മേല്‍ 24 പേരും മത്സരിക്കുന്നു. 12 സ്വതന്ത്രരും മത്സരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *