കലാഭവൻ മണി ഫൗണ്ടേഷൻ നടത്തിയ നാടൻപാട്ട് രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബാബുരാജ്
കൊയിലാണ്ടി: കലാഭവൻ മണി ഫൌണ്ടേഷൻ കോഴിക്കോട് മണി അനുസ്മരണത്തോട് അനുബന്ധിച്ച് നടത്തിയ നാടൻപാട്ട് രചന മത്സരത്തിൽ കവിയും, നാടൻപാട്ട് കലാകാരനുമായ ബാബുരാജ് കീഴരിയൂരിന് ഒന്നാം സ്ഥാനം. 25 വർഷമായി നാടൻ കലാരംഗത്ത് പ്രവർത്തിക്കുന്ന ഈ കലാകാരൻ ദേശീയ അവാർഡ് അടക്കം നിരവധി അവാർഡുകൾ കരസ്തമാക്കിയിട്ടുണ്ട്. കേരളത്തിലുടനീളം നിരവധി നാടൻ കലാ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

ചെണ്ട, തുടി, കോൽക്കളി, വടക്കൻ പാട്ട് എന്നിവയിൽ വിദഗ്ദനാണ്. കേരളത്തിലാദ്യമായിപട്ടിക ജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥി കൾക്കായി നടത്തിയ നാടൻ കലാ പഠന ശിബിരത്തിൽ ചെണ്ട, തുടി പരിശീലക്കാനായിട്ടുണ്ട്. തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് കേരള സർക്കാരിൻ്റെ ഗദ്ധിക എന്ന പരിപാടിയിൽ എല്ലാ ജില്ലകളിലും നാടൻപാട്ട് അവതരിപ്പിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെ ഭാരവാഹിയുമാണ് ബാബുരാജ്.


